park-
കക്കാട് ഗവ.യു.പി. സ്കൂളിന് പിറവം നഗരസഭ നല്കിയ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എലിയാമ്മ ഫിലിപ്പ് നിർവ്വഹിക്കുന്നു

പിറവം: കക്കാട് ഗവ.യു.പി. സ്കൂളിന് പിറവം നഗരസഭ നല്കിയ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എലിയാമ്മ ഫിലിപ്പ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അനീഷ് കെ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മരിയ റെജി മാത്യു സ്വാഗതം പറഞ്ഞു. വിശേഷ ദിവസങ്ങൾ ഞങ്ങൾക്കൊപ്പം പദ്ധതിയുടെ സമർപ്പണം കൗൺസിലർ ഷെബി ബിജു നിർവ്വഹിച്ചു. ഉച്ചഭക്ഷണം നമ്മുടെ പച്ചക്കറി ഉപയോഗിച്ച് പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുവിതരണം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബി പൗലോസ് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സല വർഗീസ്, റിട്ട.അദ്ധ്യാപകരായ ഉഷ വി.ജെ,​ സജി ജോസഫ്, പൂർവ്വ വിദ്യാർത്ഥി ജെയ്സൺ ജോസഫ്, വിനോദ് കൃഷ്ണൻ, റിജു എ.എക്സ്, രഞ്ജിത്ത് ജോൺ, ദിവ്യമോൾ എസ്, സുബിത കെ.എസ്, സിനി.വി, ഷൈജു കെ.കെ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അദ്ധ്യാപക പ്രതിനിധി ശ്യാമ വിശ്വൻ നന്ദി പറഞ്ഞു.