തൃക്കാക്കര: പുതിയ ഏകീകൃത ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി രൂപീകരിച്ച കേരള ബാങ്കിന്റെ ഐ.ടി ഇന്റഗ്രേഷൻ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു) കാക്കനാട് പ്രവർത്തനം ആരംഭിച്ചു. ഐ.ടി ഇന്റഗ്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പി.എസ്. രാജൻ പദ്ധതി വിശദീകരിച്ചു. ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഹരിശങ്കർ എസ്, എം. സത്യപാലൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ഐ.ടി ജനറൽ മാനേജർ രാജേഷ് എ.ആർ, റീജിയണൽ ജനറൽ മാനേജർ ജോളി ജോൺ, കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.