periyar
ദേശത്ത് മണ്ണിടിഞ്ഞ പെരിയാറിൻ തീരത്തെ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി പ്രവർത്തകൻ ടി.പി. മുരുകേശൻ കണ്ടൽ ചെടികൾ നടുന്നു

ആലുവ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായ പെരിയാറിന്റെ തീരത്ത് കണ്ടൽചെടികൾ നട്ട് ദേശം എസ്.എഫ്.എസ് റെസിഡന്റ്സ് അസോസിയേഷൻ. പരിസ്ഥിതി പ്രവർത്തകനും പി.വി. തമ്പി മെമ്മോറിയൽ അവാർഡ് ജേതാവുമായ ടി.പി. മുരുകേശനാണ് അസോസിയേഷന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കിയത്. മുതിർന്ന അംഗം ഡോ. എം.ഇ. ജോണും ടി.പി. മുരുകേശനും ചേർന്ന് ആദ്യ ചെടി നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സിന്ധു കൃഷ്ണൻ, സെക്രട്ടറി അജേഷ് ടോമി പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.