കൂത്താട്ടുകുളം: നഗരസഭയിലെ ക്ഷീരകർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൂറ് ദിവസത്തെ വേതനം നൽകുന്ന പദ്ധതി നടപ്പിലാക്കി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ഷാനവാസ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ റോബിൻ ജോൺ വൻനിലം, സി.എ.തങ്കച്ചൻ, അനിൽ കരുണാകരൻ, ജിജോ.ടി.ബേബി, ഷാമോൾ, ജിഷ രഞ്ജിത്, പി.സി.ഭാസ്കരൻ, സുമ വിശ്വംഭരൻ, സാറ എന്നിവർ പങ്കെടുത്തു.