പറവൂർ: അഭിഭാഷക ദിനത്തിന്റെ ഭാഗമായി ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ പ്രഖ്യാപനം നടത്തി. യൂണിയൻ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. പി. ശ്രീറാം ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ബി. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ.കെ. മൊഹിനുദീൻ, കെ.കെ. സാജിത, പ്രവിദ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.