കോലഞ്ചേരി:വ ടവുകോട് ബ്ലോക്ക് പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ, വിമുക്തി ലഹരി വർജന മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജൂബിൾ ജോർജ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഷാനിഫ ബാബു, ഇ.എം.നവാസ്, നിഷാദ് സി,വിമുക്തി മിഷൻ ജില്ലാ കൊ ഓർഡിനേറ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.