a
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ സ്നേഹിത കുടുംബശ്രീ ജെൻഡർ ഹെൽപ് ഡസ്ക്ക്പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്യുന്നു.

കുറുപ്പംപടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്നേഹിത കുടുംബശ്രീ ജെൻഡർ ഹെൽപ് ഡെസ്ക് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി .എസ് ചെയർപേഴ്സൺ സോഫി രാജൻ അദ്ധ്യക്ഷത വഹിച്ചു. ജോസ്.എ. പോൾ, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, രജിത ജയ്മോൻ,​ സാലി ബിജോയ്, അസി.സെക്രട്ടറി കെ.ആർ.സേതു,​ കുടുംബശ്രീ മിഷൻ കോഡിനേറ്റർ ജിഷ എന്നിവർ പ്രസംഗിച്ചു.