wild
മാർച്ചും ധർണ്ണയും ഉദ്ഘാടനം സി.പി.എം. കാലടി മുൻ ഏരിയ സെക്രട്ടറിയും.സി.ഐ.ടി.യു. അങ്കമാലി ഏരിയ സെക്രട്ടറി സി.കെ.സലിംകുമാർ നിർവ്വഹിക്കുന്നു..

കാലടി: കണ്ണിമംഗലം മലയോര കർഷക സമിതിയുടെ നേതൃത്വത്തിൽ നീലീശ്വരം കമ്പനിപ്പടിയിലുള്ള മലയാറ്റൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നീലീശ്വരം കവലയിൽ നിന്നാരംഭിച്ച പ്രകടനം കമ്പനിപ്പടി ഫോറസ്റ്റ്റേഞ്ച് ഓഫീസിന് മുമ്പിൽ അവസാനിച്ചു. വന്യമൃഗശല്യവും ആനശല്യവും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക, ജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം നൽകുക, കിടങ്ങ് നിർമിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണ്ണയും നടത്തിയത്.

ധർണ്ണയുടെ ഉദ്ഘാടനം സി.പി.എം കാലടി മുൻ ഏരിയാ സെക്രട്ടറിയും.സി.ഐ.ടി.യു അങ്കമാലി ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ നിർവ്വഹിച്ചു. മലയോര കർഷക സമിതി രക്ഷാധികാരിയും വാർഡ് മെമ്പറുമായ പി.ജെ.ബിജു അദ്ധ്യക്ഷനായി. കർഷകസമിതി പ്രസിഡന്റ് ആന്റു കൊടുങ്ങൂക്കാരൻ, സി.പി.ഐ. ലോക്കൽ സെക്രട്ടറി വി.എൻ.ഉണ്ണി, സി.എസ്.ബോസ്, ടി.സി. ബാനർജി കെ.ജെ.ബോബൻ, സതി ഷാജി, ഷിബു പറമ്പത്ത്, ബിൻസി ജോയ്, എ.കെ.നാരായണൻ, അജി ചൂളയ്ക്ക, പി.പി.ജോർജ് എന്നിവർ പങ്കെടുത്തു.