പള്ളുരുത്തി: ഇടക്കൊച്ചിയിൽ മത്സ്യവില്പന നടത്തുന്ന പട്ടികജാതിക്കാരനായ യുവാവിനെ പള്ളുരുത്തി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇടക്കൊച്ചി വളഞ്ചേരിത്തറ സ്വദേശി വി. എ. സജീഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഇയാൾ കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സയിലാണ്.