bms
ബി.എം.എസ് ആലുവ മേഖല കമ്മിറ്റി സംഘടിപ്പിച്ച പി.ഡബ്ളിയു.ഡി ഓഫീസ് മാർച്ചും ധർണ്ണയും ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും റോഡുകൾ ഗതാഗതയോഗ്യമാക്കുക, ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ആലുവ മേഖല കമ്മിറ്റി സംഘടിപ്പിച്ച പി.ഡബ്ളിയു.ഡി ഓഫീസ് മാർച്ചും ധർണ്ണയും ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. വി.കെ. അനിൽകുമാർ, പി.ആർ. രഞ്ജിത്ത്, പി.വി. സതീശ്, പി.വി. അനിൽ എന്നിവർ സംസാരിച്ചു.