മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അക്കൗണ്ടിംഗ്,​ ബാങ്കിംഗ് ആൻഡ് ഫിനാൻസ് എ വിഷയത്തിൽ ത്രിദിന സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ പ്യൂട്ടാറിക്കാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജസ്റ്റിൻ പോൾ ഉദ്ഘാടനം ചെയ്തു. ഐ.എഫ്.ആർ.എസ്. വിദഗ്ദൻ സി.എ. വിനോദ് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോതമംഗലം രൂപത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. പോൾ നെടുംപുറത്ത്, പ്രൊഫ. എ.ജെ. ഇമ്മാനുവൽ, ഡോ. സോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. യു.കെയിലെ ബർമിംഗ്ഹാം ബിസിനസ് സ്‌കൂളിലെ പ്രൊഫ. അനുപം മേത്ത, ഖത്തർ സെൻട്രൽ ബാങ്കിലെ വീനസ് പടമാടൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.