കുറുപ്പംപടി: ഓടക്കാലിയിൽ പ്രവർത്തിക്കുന്ന അശമന്നൂർ പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാൻ തസ്തികയിൽ പുതുതായി നിയമിച്ചിട്ടുള്ളവരുടെ പരിചയക്കുറവ് മൂലം കത്തുകൾ വൈകുന്നതായി പരാതി. പുതുതായി നിയമിതയായ ആൾക്ക് നാട്ടുകാരെ പരിചയമില്ലാത്തതിനാൽ പോസ്റ്റ് ഓഫീസിൽ വരുന്ന കത്തുകൾ സമയാസമയങ്ങളിൽ എത്തിച്ചു നൽകാൻ കഴിയുന്നില്ല. അത്യാവശ്യമായി വരുന്ന അപ്പോയ്മെന്റ് ഓർഡറുകളും ഇന്റർവ്യൂ കാർഡുകളും തീയതി കഴിഞ്ഞ് ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തപാൽ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.