photo
നിയാസ്

ആലപ്പുഴ: യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യംവച്ച് എത്തിച്ച കഞ്ചാവുമായി മൂന്നുപേരെ അരൂർ പൊലീസ് അറസ്റ്റുചെയ്തു. അഞ്ചേകാൽ കിലോ കഞ്ചാവും ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തു. കുമ്പളം പഞ്ചായത്ത് 17-ാം വാർഡിൽ കുമ്പളം ചാണിയിൽവീട്ടിൽ വിഷ്ണുഭാസ്‌കർ (23), പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിക്ക് സമീപം മംഗലത്ത് വീട്ടിൽ ഫാസിൽ (32), കോർപ്പറേഷൻ 30-ാം ഡിവിഷനിൽ വില്ലിംഗ്‌ടൺ ഐലൻഡ് കളരിക്കൽ വീട്ടിൽനിന്ന് അരുക്കുറ്റി വടുതല ജംഗ്ഷന് സമീപം താമസിക്കുന്ന നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്.

എഴുപുന്ന പഞ്ചായത്ത് ഓഫീസിന് തെക്കുള്ള ഗ്രൗണ്ടിൽ കാറിൽവന്ന നിയാസിൽനിന്ന് ബൈക്കിലെത്തിയ ഫാസിലും വിഷ്ണുഭാസ്‌കറും ചേർന്ന് കഞ്ചാവ് വാങ്ങുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് 3ന് രാത്രി 8.30 ഓടെ എസ്.ഐ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.ഐ മണിക്കുട്ടൻ, എ.എസ്.ഐമാരായ ബഷീർ, സാബു, ശ്യാം,​ സിവിൽ പൊലീസ് ഓഫീസർമാരായ ബിനുമോൻ, ജോമോൻ, ബിജോയ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.