അങ്കമാലി: തുറവൂരിൽ മാംസവില്പനക്കട ആക്രമിച്ച് 40,000 രൂപ കവർന്ന കേസിൽ രണ്ടു പ്രതികളെയും അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു (30), തുറവൂർ തോപ്പിൽ വീട്ടിൽ അജയ് (24) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 20ന് തുറവൂർ മൂപ്പൻ കവലയിലെ മാംസവില്പന നടത്തുന്ന കടയിൽ എത്തിയ സംഘം കടയിലുണ്ടായിരുന്നവരെ മർദ്ദിക്കുകയും സാധനങ്ങൾ തല്ലിത്തകർത്ത് ഭീതി പരത്തി പണം തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ആക്രമണത്തിൽ 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. പിന്നീട് പ്രതികൾ ഒളിവിൽ പോയി. റൂറൽ പൊലീസ് മേധാവി കെ .കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കിഴക്കമ്പലത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയാണ് വിഷ്ണു. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ അക്ബർ എ. സാദത്ത്, എസ്.സി.പി.ഒമാരായ സാനി തോമസ്, കെ.എസ് വിനോദ് ,എൻ.
എം അഭിലാഷ് ,ബെന്നി ഐസക്, പ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടിച്ചത്.