ആലുവ: ജനമൈത്രി പൊലീസ് സ്റ്റേഷനുകളിൽപോലും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കാത്തതിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം പൊതുജനങ്ങൾ ഏറ്റെടുത്തതിന്റെ പേരിൽ ശത്രുതപരമായാണ് പൊലീസ് സമരക്കാരെ നേരിടുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എ. അജ്മലിനെ പൊലീസ് അകാരണമായി മർദ്ദിച്ചതിന്റെ കാരണമിതാണ്. റോഡിലൂടെ പോകുന്നവർക്ക് സംരക്ഷണം നൽകേണ്ട പൊലീസ് ആളുകളെ ആക്രമിക്കുകയും ഫോണുകൾ തട്ടിപ്പറിക്കുകയുമാണ്. കുറ്റക്കാർക്കെതിരെ കരശനമായ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.