
കൊച്ചി : ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് കേരളയുടെ (ഐ.എ.പി) സുവർണ ജൂബിലി ആഘോഷവും 51-ാമത് വാർഷിക സമ്മേളനം 'പെഡികോൺ കേരള 2021' ഓൺലൈനായി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിരമായ സമൂഹം കെട്ടിപ്പടുക്കുവാനാകൂ. ആരോഗ്യ മേഖയിൽ വികസിത രാജ്യങ്ങൾക്കൊപ്പം കേരളത്തെ എത്തിച്ചത് ഐ.എ.പിയുടെ കഴിഞ്ഞ അമ്പത് വർഷത്തെ നിസീമമായ പ്രവർത്തനം കൊണ്ടുകൂടിയാണെന്ന് മന്ത്രി പറഞ്ഞു. ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ആർ. രമേഷ് കുമാർ, കേരള ഘടകത്തിന്റെ സ്ഥാപക അംഗങ്ങളായ ഡോ. കുര്യൻ തോമസ്, ഡോ. വി.സ്‌നേഹപാലൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.