കോലഞ്ചേരി: തകർന്ന് തരിപ്പണമായ നെല്ലാട് റോഡ് ബി.എം,​ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കണമെന്ന ആവശ്യമുയർത്തി ജനകീയ സമരസമിതി നടത്തുന്ന പ്രതിഷേധ ജ്വാല ഇന്ന് നടക്കും. വൈകിട്ട് 7 മുതൽ 10 മിനിറ്റ് റോഡരികിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും വൈദ്യുതിയണച്ച് ദീപം പ്രകാശിപ്പിക്കും. കിഴക്കമ്പലം മുതൽ നെല്ലാട് വരെ ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് കോഓർഡിനേറ്റർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. പട്ടിമറ്റത്ത് വ്യാപാരികളുടെ പ്രതിഷേധ ജ്വാല പ്രസിഡന്റ് വി.വി.ഗോപാലൻ ഉദ്ഘാടനം ചെയ്യും.