കാലടി: നീലീശ്വരത്ത് വീട് കുത്തിത്തുറന്ന് മോഷണം. തോപ്പിൽ പറമ്പിൽ പി.എസ്.സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ ഇളക്കി മാറ്റിയ നിലയിലാണ് കണ്ടത്. 20പവൻ സ്വർണ്ണവും 40,​000 രൂപയും നഷ്ടപ്പെട്ടു. സുധീറിന്റെ മാതാവിന്റെ കിടപ്പുമുറിയിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ടു മണിക്കും അഞ്ചു മണിക്കുമിടയിലായിരിക്കാം സംഭവം നടന്നതെന്ന് കരുതുന്നു. കാലടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.