ആലുവ: മോഫിയ പർവീൻ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ വാഹനവും ജലപീരങ്കിയും കേടുവരുത്തിയതിന് പത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആലുവ പൊലീസ് കേസെടുത്തു. സ്റ്റേഷന് മുമ്പിൽ സമരം ചെയ്ത എം.പി, എം.എൽ.എ എന്നിവരുമായി ചർച്ചക്കെത്തിയപ്പോഴായിരുന്നു വാഹനം തടഞ്ഞത്.