ആലുവ: മാർക്കറ്റ് റോഡിലെ പഴയ കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഗ്രാൻഡ് കവലയിലെ 85 വർഷം പഴക്കമുള്ള സ്വകാര്യ കെട്ടിടം പൊളിക്കുന്നതാണ് ഹൈക്കോടതി ആറ് ആഴ്ചത്തക്ക് തടഞ്ഞത്. കെട്ടിടത്തിലെ പഴയ വ്യാപാരികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ കലക്ടർ നഗരസഭ സെക്രട്ടറിക്കു നിർദേശം നൽകിയതിനെ തുടർന്നാണ് നവംബർ 23ന് പൊളിക്കൽ തുടങ്ങിയത്. മൂന്നുനില കെട്ടിടത്തിന്റെ മുകൾ ഭാഗം ഏറെക്കുറെ പൊളിച്ചു തീരാറായപ്പോഴാണ് നിരോധന ഉത്തരവ് വന്നത്. കെട്ടിടത്തിന്റെ താഴത്തെ നില പൊളിക്കാതെ തങ്ങൾക്ക് തിരികെ നൽകണമെന്നാണ് വ്യാപാരികൾ കോടതിയിൽ ആവശ്യപ്പെട്ടത്.