പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സാമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതി വടക്കേക്കര പഴമ്പിള്ളിശേരിൽ രാജേന്ദ്രപ്രസാദ് (60) അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ പനവേലിലെ ബന്ധുവിന്റെ വീട്ടിൽനിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

പ്രതിപക്ഷ നേതാവിനെതിരെ ഒരു സ്ത്രീ അപവാദം പറയുന്ന വീഡിയോയാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ മുൻ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നൽകിയ പരാതിയിൽ രാജേന്ദ്രപ്രസാദ്, ഇ.എം. നായിബ് എന്നിവർക്കെതിയാണ് പറവൂർ പൊലീസ് കേസെടുത്തത്. ഇ.എം.നായിബിനെ കഴിഞ്ഞദിവസം പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.