കളമശേരി: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ ദരിദ്രരെ മുഖ്യധാരയിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിൽ വാർഡുതല ജനകീയ സമിതിയെ സഹായിക്കുന്നതിന് എനുമിനേറ്റർമാർക്കുള്ള പരിശീലന ക്ലാസ് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാ ചന്ദ്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, പി.ബി. രാജേഷ്, കൗൺസിലർ എസ്. ഷാജി,​ സെക്രട്ടറി പി.കെ. സുഭാഷ്, നഗരസഭാ ആസൂത്രണ വൈസ് ചെയർമാൻ കെ.സുരേന്ദ്രൻ, റിസോഴ്സ് പേഴ്സൺമാരായ വിനയാ സുകുമാരൻ, മെറ്റിൽഡാ ജെയിംസ് എന്നിവർ പങ്കെടുത്തു.