s
കുന്നത്തുനാട് യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു. കൺവീനർ സജിത് നാരായണൻ , എം.എ.രാജു , കേന്ദ്ര സമിതി അംഗം ഷെെലജ , ഇന്ദിര ശശി, മോഹിനി വിജയൻ , ഉഷ, സജാത് രാജൻ തുടങ്ങിയവർ സമീപം.

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം കേന്ദ്രസമിതി അംഗം ഷെെലജ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ. രാജു , മോഹിനി വിജയൻ, സെക്രട്ടറി ഇന്ദിരാ ശശി, ഉഷ, യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാദ് രാജൻ, ജയൻ.എൻ.ശങ്കരൻ, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം വി.എസ്.വേലു, നളിനിമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രസിഡന്റായി മോഹിനി വിജയനെയും വൈസ്.പ്രസിഡന്റായി ബിന്ദു രാമചന്ദ്രനെയും സെക്രട്ടറിയായി സജിനി അനിലിനെയും ട്രഷററായി ബിന്ദു സുരേഷിനെയും കമ്മിറ്റിയംഗങ്ങളായി ശകുന്തള ഷാജി, ഷീജ മധു, സിന്ധു ഷാജി, ഉഷ മനോഹരൻ , നിഷ ഷിബു , കേന്ദ്ര സമിതിയംഗങ്ങൾ മണി, ഉഷ ബാലൻ, ശാന്ത മോഹനൻ എന്നിവരെയും തിരഞ്ഞെടുത്തു.