കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പ്രീമിയം പെട്രോൾ ബ്രാൻഡായ എക്‌സ് പി 100 വിപണിയിലിറക്കിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. വൈറ്റില കോകോ ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജരും സംസ്ഥാന തലവനുമായ വി.സി. അശോകൻ മുഖ്യാതിഥിയായി.
ഇന്ത്യയുടെ പ്രഥമ 100 ഒക്ടേൻ സൂപ്പർ പ്രീമിയം പെട്രോളായ എക്‌സ് പി 100 നെ വരവേറ്റ എല്ലാ ഉപഭോക്താക്കൾക്കും വി.സി അശോകൻ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം എക്‌സ് പി 100 പെട്രോൾ ഒരു തവണയെങ്കിലും അടിച്ചവർക്ക് 1000 എക്‌സ്ട്രാ റിവാർഡ് പോയിന്റുകൾ സമ്മാനിച്ചു. ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ 500 രൂപയ്ക്ക് എക്‌സ് പി 100 ഇന്ധനം അടിക്കുന്നവർക്ക് 1000 എക്‌സ്ട്രാ റിവാർഡ് പോയിന്റുകൾ ലഭിക്കും.
ഒക്ടേൻ നമ്പരായ 100ഓടു കൂടിയ എക്‌സ് പി 100 പ്രീമിയം പെട്രോൾ കൂടുതൽ ആക്‌സിലറേഷനും മികച്ച എൻജിൻ പ്രവർത്തനവും ലഭ്യമാക്കുന്നതാണ്.
പരിസ്ഥിതി സൗഹൃദപരമായ ഇന്ധനം കാർബൺ ബഹിർഗമനം കുറയ്ക്കും. ആധുനിക സാങ്കേതികവിദ്യയോടു കൂടിയ പ്രീമിയം വാഹനങ്ങൾക്ക് അനുയോജ്യമാണ് 100ഒക്ടേൻ പെട്രോളെന്ന് ഇന്ത്യൻ ഓയിൽ അധികൃതർ അറിയിച്ചു.
ഇ.വി.എം ഓട്ടോക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ സാബു ജോണി ഹാർലി ഡേവിസൺ ബൈക്ക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.