b-d-j-s
ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥാപക ദിനം ജില്ലാ പ്രസിഡൻ്റ് പി.ബി, ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക ദിനം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ദേവരാജൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.ജയരാജ്, മണ്ഡലം ജില്ലാ ഭാരവാഹികളായ ഷൈനി മുരളീധരൻ, നളിനി രാജൻ, സിജു അടുവാശേരി, ബൈജു മാരായിൽ, ഗോപി എടയാർ, ബിനീഷ് കുമാർ, ഷനീഷ്, പി.പി.ബാബു, ഇ.എസ്.ലാൽ, ജഗൽ കുമാർ, കൃഷ്ണൻകുട്ടി, പി.എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിലെ താറുമാറായ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.