പറവൂർ: ദേശീയപാതയിൽ വഴിക്കുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ബോണറ്റിൽ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നു. എറണാകുളത്ത് യൂബറിനായി ഓടുന്ന വണ്ടിയിൽ ഡ്രൈവർ പാലക്കാട് സ്വദേശി പ്രിൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പറവൂരിലേക്ക് ഓട്ടം വന്ന് തിരിച്ച് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം. ഡ്രൈവർ ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങി. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഫയർ ഫോഴ്സും എത്തിയിരുന്നു.