ksrtc
അധികൃതരുടെ അനാസ്ഥമൂലം കോടികൾ വിലവരുന്ന ലോഫ്‌ളോർ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തേവര കെയുആർടിസി ഡിപ്പോയിലേക്ക് നടത്തിയ പ്രതിഷേധം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര: അധികൃതരുടെ അനാസ്ഥമൂലം കോടികൾ വിലവരുന്ന ലോഫ്‌ളോർ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തേവര കെ.യു.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊച്ചിൻ ഷിപ്പ് യാർഡിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് തേവര കെ.യു.ആർ.ടി.സി ഡിപ്പോയിൽ പൊലീസ് തടഞ്ഞു. തുരുമ്പെടുത്ത് നശിക്കുന്ന ലോഫ്ലോർ ബസുകൾക്ക് മുന്നിൽ റീത്ത് സമർപ്പിച്ച് നടത്തിയ പ്രതിഷേധം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. വാങ്ങിയിട്ട് അഞ്ച് വർഷം പോലും ആകാത്ത ഭൂരിഭാഗം ബസുകളും നാശത്തിന്റെ വക്കിലാണ്. അറ്റകുറ്റ പണികൾ ചെയ്ത് സർവീസ് നടത്തുന്നതിനു പകരം കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഇനിയും പുതിയ ബസുകൾ വാങ്ങാനാണ് സർക്കാർ നീക്കമെന്നും ഇതിലൂടെ നരേന്ദ്ര മോഡിക്കു പഠിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും ഫൈസൽ ബാഫഖി തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ സലിം അദ്ധ്യക്ഷനായി. ഹംസ പാറക്കാട്ട്, കെ.പി ജലീൽ,ടി.എ ഫാസിൽ, സുബൈർ കരുവള്ളി, കെ.എ ഷുഹൈബ്, അബ്ദുള്ള കാരുവള്ളി, പി.എ ഷിഹാബ്, അഡ്വ.വി.ഇ സജൽ, കെ.എച്ച് അസ്ഹർ, പി.എം മാഹിൻകുട്ടി, എ.എ ഷെമീർ, വി.എച്ച് അബ്ദുൽ ഗഫൂർ, അബ്ദുൽ സലാം, വി.എ ബഷീർ, ജലീൽ ആർട്ട്മൻ, വി.കെ ലത്തീഫ്, ലത്വീഫ് തമ്മനം, കെ.എൻ നിയാസ്, അബു കൊട്ടാരം, അൻസാരി, മജീദ്, അജാസ്, ഷജീർ ചെങ്ങമനാട്, ജിന്നാസ്, ഫവാസ് തങ്ങൾ, അബു ത്വാഹിർ, അഡ്വ.ഷിറാസ് ബാവ തുടങ്ങിയവർ പങ്കെടുത്തു.