അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയുടെ ഭാഗമായി ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി. വനിതകൾക്ക് സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ 300 ആടുകളെ വിതരണം ചെയ്തു. ഒരു കുടുംബത്തിനൊരാട് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെസ്സി ജോയി അദ്ധ്യക്ഷത വഹിച്ചു. എം.പി. മാർട്ടിൻ, റോയ് സെബാസ്റ്റ്യൻ, സിൻസി തങ്കച്ചൻ, രജനി ബിജു, എം.എസ്.ശ്രീകാന്ത്, ഡോ. പ്രിയ മാത്യു, ലിസ്സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.