പറവൂർ : മൂത്തകുന്നം എസ്‌.എൻ.എം ട്രെയിനിംഗ് കോളേജിൽ ഈക്വൽ ഓപ്പർച്ചുനിറ്റി ക്ലബ്, ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചാരിച്ചു. പിക്ചറസ്ക് സാഗാ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ്‌ പി.എൻ. ശ്രീകുമാർ, ടീച്ചർ കോർഡിനേറ്റർമാരായ ഡോ. പി.എസ്. സുസ്മിത,​ ഡോ. എ.എസ്. സുനീതി, സ്റ്റുഡന്റ് കോർഡിനേറ്റർ വി.എച്ച്. അപ്സര എന്നിവർ സംസാരിച്ചു. ഭിന്നശേഷി കലാകാരനായ മണികണ്ഠനുമായി സംവാദവും ദി കളർഫുൾ വേൾഡ് ഒഫ് മണികണ്ഠൻ എന്ന പേരിൽ ചിത്ര പ്രദർശനവും നടന്നു.