
കൊച്ചി: യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായി സജിത്ത് പി.എം. (സംസ്ഥാന പ്രസിഡന്റ് ), സുഭാഷ് കാഞ്ഞിരത്തിങ്കൽ (സെക്രട്ടറി ജനറൽ), സോജി പ്രിയൻ (വൈസ് പ്രസിഡന്റ് ), യൂസഫ് അലി മടവൂർ (ജനറൽ സെക്രട്ടറി ), പ്രിയൻ ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യുവ രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി ഡോ. അരുൺ പങ്കെടുത്തു.