പറവൂർ: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പറവൂർ ഏരിയാ കൺവെൻഷൻ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ എം.എം. മോനായി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ.എസ്. അനിൽകുമാറിനെ ഉപഹാരം നൽകി അനുമോദിച്ചു. പി.എം. വാഹിദ, കെ.ബി. ജയപ്രകാശ്, ടി.പി. അജിത്ത്, കെ.എ. വിദ്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.