തൃക്കാക്കര: ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇ-ശ്രം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പനമ്പിളളി നഗറിൽ നടത്തിയ ക്യാമ്പ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ.ഗീവർ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.സതീശൻ അദ്ധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ ലതിക ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എസ്.അനിൽകുമാർ, മണ്ഡലം സെക്രട്ടറി നീനു സണ്ണി, ജനാധിപത്യ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.ജെ ജിൻസി, മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. മനോഹരൻ, മണ്ഡലം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.