
അങ്കമാലി: റോബോട്ടിക് ടെക്നോളജിയുടെ സാദ്ധ്യത തേടുന്ന നാഷണൽ റോബോട്ടിക് കോൺക്ലേവിന് ഫിസാറ്റിൽ തുടക്കമായി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഡി.ജി.എം.ആർ രഘു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. റോബോട്ടിക് സർജറിയുടെ സാദ്ധ്യതകൾ ആസ്റ്റർ മെഡിസിറ്റി യൂറോളജി വിഭാഗം റോബോട്ടിക് സർജൻ ഡോ.ടി.എ.കിഷോർ ക്ലാസെടുത്തു. ജെനീബ് ജെ .കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ്ജ്, വൈസ് പ്രൻസിപ്പൽ ഡോ.സി.ഷീല, ഡീൻ ഡോ.പി.ആർ.മിനി, ബിജൊയ് വർഗ്ഗീസ്, ആർദ്ര സജി എന്നിവർ സംസാരിച്ചു