അങ്കമാലി: മതമൈത്രിയും ക്രമസമാധാനവും തകർക്കാൻ ആർ.എസ്.എസിനെ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ അങ്കമാലി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി എ.എ.അൻഷാദ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. അഡ്വ.ബിബിൻ വർഗീസ്, പി.യു.ജോമോൻ, അനീഷ് വർഗീസ്, സച്ചിൻ കുരിയാക്കോസ്, പ്രിൻസ് പോൾ എന്നിവർ നേതൃത്വം നൽകി.