blasters
കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഷ്ണവിനെ പഞ്ചായത്തംഗം സുധ നാരായണൻ ആദരിക്കുന്നു.

ഉദയംപേരൂർ: കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 19 ടീമിലേക്ക് തിര‌ഞ്ഞെടുക്കപ്പെട്ട വൈഷ്ണവ് അജേഷിനെ സി.പി.എം കൊച്ചുപള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഉദയംപേരൂർ പഞ്ചായത്ത് മെമ്പർ സുധ നാരായണൻ വൈഷ്ണവിന് മെമന്റോ നൽകി. സെക്രട്ടറി ശ്രീജിത്ത് ഗോപി,​ മോഹൻദാസ്,​ എബി തോമസ്,​ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഉദയംപേരൂ‌ർ കാട്ടിപ്പുല്ലുകാട്ട് വീട്ടിൽ അജേഷിന്റെയും അജിതയുടെയും മകനായ വൈഷ്ണവ് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയാണ്.