കൊച്ചി: ഐ.എച്ച്.ആർ.ഡബ്ല്യുവിന്റെ നേതൃത്വത്തിൽ അംബേദ്കർ സ്മൃതി ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 3.30ന് എ.പി.എസ്.എസ് ഹാളിൽ ഇന്ത്യൻ ഭരണഘടനയും വാർത്തമാനകാല ജനാധിപത്യ പ്രതിസന്ധികളും എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കും. അഡ്വ.തമ്പാൻ തോമസ്, പ്രൊഫ. കെ.സി എബ്രഹാം, ആദം അയൂബ്, ഡോ. മേരിദാസ് കല്ലൂർ, ടി.സി. സുബ്രഹ്മണ്യൻ, പി.എ. പ്രേംബാബു, ജോർജ് കാട്ടുനിലത്ത്, സുനിൽ കുമാർ, കെ.ഡി.മാർട്ടിൻ എന്നിവർ പങ്കെടുക്കും.