sreedharanpillai
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള ആർ.എസ്.എസ് അഖില ഭാരതീയ മുൻ ബൗദ്ധിക് പ്രമുഖും മുതിർന്ന പ്രചാരകനുമായ ആർ. ഹരിയെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിച്ചപ്പോൾ.

ആലുവ: ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള ആർ.എസ്.എസ് അഖില ഭാരതീയ മുൻ ബൗദ്ധിക് പ്രമുഖും മുതിർന്ന പ്രചാരകനുമായ ആർ. ഹരിയെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിയ അദ്ദേഹം അരമണിക്കൂറിലധികം ആർ. ഹരിയോടൊപ്പം ചെലവഴിച്ചു.

ഇന്ത്യയിലെ എല്ലാഭാഷകളും അനായാസം കൈകാര്യം ചെയ്യുന്ന ഹരിയേട്ടൻ നിശബ്ദ പ്രവർത്തനത്തിലൂടെ മികച്ച പൊതുപ്രവർത്തനത്തിന്റെ മാതൃകയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. തുടയെല്ലിലെയും പ്രോസ്റ്റേറ്റിലെയും രോഗ നിവാരണ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. ഈ ആഴ്ച ആശുപത്രി വിടും. ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയുടെ നേതൃത്വത്തിൽ ഗവർണറെ സ്വീകരിച്ചു. എ. ജയകുമാർ, പി. ശിവശങ്കരൻ, കെ.ജി. വേണുഗോപാൽ, സി.ജി. രാജഗോപാൽ എന്നിവരും ആശുപത്രിയിൽ ഉണ്ടായിരുന്നു.