school
സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ എകെ പ്രസാദിനെ പായിപ്ര ഗവ. യുപി സ്കൂളിൽ വച്ച് പഞ്ചായത്ത് മെമ്പർ പി എച്ച് സക്കീർ ഹുസൈൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

മൂവാറ്റുപുഴ: ഈ വർഷത്തെ കേരള സംഗീത നാടക അക്കാഡമി പുരസ്കാരം നേടിയ ഗായകനും സംഗീത സംവിധായകനുമായ പായിപ്ര സ്വദേശി എ.കെ.പ്രസാദിനെ പായിപ്ര ഗവ.യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തംഗം പി. എച്ച് .സക്കീർ ഹുസൈൻ പൊന്നാടയണിയിച്ചു. പി. ടി. എ. പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. പി .ടി. എ അംഗം പി ഇ നൗഷാദ്, ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി ,കെ .എം .നൗഫൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ രക്ഷിതാവും പൂർവ്വ വിദ്യാർത്ഥിയുമാണ് എ.കെ.പ്രസാദ്. മകര മഞ്ഞിൻ ചിറകുണക്കും എന്ന കേരള ഗാനാലാപനത്തിനാണ് പ്രസാദിന് പുരസ്കാരം ലഭിച്ചത്. മുരളി കുട്ടമ്പുഴ സംഗീതവും രചനയും നിർവ്വഹിച്ച ഗാനമാണിത്.