കളമശേരി: ഇൻഡസ്ട്രിയൽ കൾച്ചറൽ ഫോറം ഇൻഡസ്ട്രിയൽ അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കോരകുഞ്ഞിന്റെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് മാദ്ധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ഷാജി ഇടപ്പള്ളി അർഹനായി. മെമന്റോയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ ( ചൊവ്വ ) രാവിലെ 10.30ന് കളമശേരി റോട്ടറി ക്ലബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ച് പറവൂർ സാഹിത്യവേദിയുടെ കവിത പുരസ്‌കാര ജേതാവ് അനിൽ മുട്ടാറിനെ ചടങ്ങിൽ ആദരിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൾച്ചറൽ ഫോറം സെക്രട്ടറി ഷഹീർ മുല്ലപ്പറമ്പിൽ അറിയിച്ചു.