 
കൂത്താട്ടുകുളം: എടുത്തു പറയത്തക്ക വേരോട്ടവും ആധികാരികയും ഉള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് അഡ്വ. അനൂപ് ജേക്കബ് പറഞ്ഞു. കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും സേഫ് ഡെപ്പോസിന്റെ ഉദ്ഘാടനവും ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തി. സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ മുൻ എം.എൽ.എ വി.ജെ.പൗലോസ് ആദരിച്ചു.