വൈപ്പിൻ: എസ്.എൻ.ഡി. പി യോഗത്തിന്റെ കഴിഞ്ഞ 40 വർഷം കിതപ്പിന്റെയും കുതിപ്പിന്റെയും കാലമായിരുന്നെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള 25വർഷം യോഗത്തിന്റെ കുതിപ്പിന്റെ കാലമാണ്. വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം എസ്.എൻ.ഡി. പി.യോഗം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ എടവനക്കാട് എസ്.എൻ സ്മാരക സേവാ സംഘം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി കെ. പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി ടി. ബി. ജോഷി സ്വാഗതവും വൈസ് പ്രസിഡന്റ് കെ. വി. സുധീശൻ നന്ദിയും പറഞ്ഞു. യോഗം ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി. കെ. ഗോപാലകൃഷ്ണൻ, കെ. യു. സുരേന്ദ്രൻ, വിവിധ ശാഖകളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ, കുടുബ യൂണിറ്റുകളുടെയും മൈക്രോ സംഘങ്ങളുടെയും പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് ചേർത്തലയിൽ കേരള ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി, എസ്.എൻ. ഡി. പി. യോഗം ജനറൽസെക്രട്ടറി, സി. പി.എം. സംസ്ഥാന സെക്രട്ടറി, ബി.ജെ. പി. സംസ്ഥാന പ്രസിഡന്റ് എന്നിവർ പങ്കെടുത്ത രജതജൂബിലി സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണവും നടത്തി.