ഇലഞ്ഞി: ഇലഞ്ഞിയിൽ അസംഘടിത മേഘലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചിട്ടുള്ള ഇ-ശ്രം പദ്ധതിയുടെ രജിസ്ട്രേഷനും കാർഡ് വിതരണവും നടത്തി. ബി.ജെ.പി പഞ്ചായത്ത് സമിതിയും ബി.എം.എസ് പഞ്ചായത്ത് സമിതിയും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്. ബി.എം.എസ് ഓഫീസിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിസന്റ് പ്രഭാ പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു. രജിസ്ട്രേഷൻ കാർഡ് വിതരണം ബി.എം.എസ് മേഖലാ പ്രസിഡന്റ് രാജു.കെ.എ നിർവഹിച്ചു. ഇലഞ്ഞി പഞ്ചായത്ത് കൺവീനർ സജീവ്.സി അദ്ധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി യൂണിയൻ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സുനീഷ് , വാർഡ് മെമ്പർ ജയശ്രീ സനൽ, ബി.എം.എസ് ഇലഞ്ഞി പ്രസിഡന്റ് അജികുമാർ.കെ.എൻ, ബി.ജെ.പി ഇലഞ്ഞി ജോയിന്റ് കൺവീനർ സി.ഡി. അശോകൻ, സുധീഷ് കുമാർ.എസ്, അജിമോൻ.കെ, ഷാജി ഇ.എസ്, ഷൈബി തോമസ് എന്നിവർ സംസാരിച്ചു.