1
ബി ഡി ജെ എസ് ജന്മദിന സമ്മേളനം ജില്ലാ പ്രസിഡന്റ് ഏ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സമീപം

തൃക്കാക്കര: ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിന സമ്മേളനം നടന്നു. തൃക്കാക്കരയിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് രാഷ്ട്രീയ വിശദീകരണം നടത്തി. യുവജന സേന ജില്ലാ പ്രസിഡന്റ് സതീഷ് കാക്കനാട്, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. ജെ അശോകൻ, അഡ്വ. കിഷോർ കുമാർ, മഹിള സേന കേന്ദ്ര സമിതി അംഗം പമേല സത്യൻ, മണ്ഡലം ജനറൽ സെക്രട്ടറി എം.കെ. ബിജു, ട്രഷറർ ദിലീപ് കുമാർ, പി.കെ.സുബ്രഹ്മണ്യൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.