 
കോതമംഗലം: എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 25 വർഷം ആരുടെ മുന്നിലും തല കുനിക്കാതെ സമുദായത്തിന്റെ ഉന്നമനത്തിനായി ശക്തമായി വാദിക്കാനും ആവശ്യങ്ങൾ നേടിയെടുക്കാനും വെള്ളാപ്പള്ളി നടേശന് കഴിഞ്ഞിട്ടുണ്ടെന്ന് ആന്റണി ജോൺ പറഞ്ഞു. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എ. ജോയി, കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം കെ.പി.ബാബു ,സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഇ.കെ ശിവൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ, ബി.ഡി.ജെ.എസ്, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ചന്ദ്രബോസ്, യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ബി തിലകൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സതി ഉത്തമൻ, വൈദിക യോഗം പ്രസിഡന്റ് നിമേഷ് ശാന്തി, സൈബർ സേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി പി.എ.സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ നന്ദിയും പറഞ്ഞു.