മൂവാറ്റുപുഴ: വനിതാശിശു വികസന വകുപ്പ് - സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൂവാറ്റുപുഴ ബ്ലോക്കിലെ പേരന്റിംഗ് ക്ലിനിക്കിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. കുട്ടികളിലെ അക്രമവാസന, മാനസികസംഘർഷങ്ങൾ മുതലായ പ്രശ്നങ്ങൾക്ക് ഏറിയപങ്കും കാരണം ശരിയായ രക്ഷാകർതൃത്വത്തിന്റെ അഭാവം ആണെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും കോർപ്പറേഷനുകളിലും 2021 ഫെബ്രുവരി ഏഴ് മുതൽ പേരന്റിംഗ് ക്ലിനിക്കുകൾ ആരംഭിച്ചത്. നിലവിൽ പേരന്റിംഗ് ക്ലിനിക്കുകൾ എല്ലാ ശനിയാഴ്ചകളിലും മൂവാറ്റുപുഴ ഐ .സി .ഡി. എസ് പ്രോജക്ട് ഓഫീസിൽ രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ശിശുവികസന പദ്ധതി ഓഫീസർ സിസിലി മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ മുതൽ പ്രവർത്തനസമയം വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9497236285.