krishna
ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ചികിത്സയിൽ കഴിയുന്ന കെ. രാധാകൃഷ്ണനെ സന്ദർശിക്കുന്നു

കൊച്ചി: ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന് നീതി ലഭിക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന കെ. രാധാകൃഷ്ണനെ സന്ദർശിച്ച് അദ്ദേഹം പിന്തുണയറിയിച്ചു. മനുഷ്യത്വരഹിതമായ നടപടികൾ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും പട്ടിക ജാതി കമ്മീഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിൽ കൊണ്ടുവരും. 2006 ൽ നടന്ന തലശേരി ഫസൽ വധക്കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഐ.പി.എസ് നേടി വിരമിച്ച കെ. രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും രാധാകൃഷ്ണനെ പിന്തുടർന്ന് വേട്ടയാടുകയാണ്. പെൻഷനും 4 വർഷത്തെ ശമ്പളവും തടഞ്ഞുവച്ചിരിക്കുകയാണ്. നാലു തവണ പിണറായി വിജയനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. സി.പി.എമ്മുകാരുടെ ആക്രമണത്തിനിരയായി 2 വർഷം ചികിത്സയിൽ കഴിയേണ്ടിവന്ന രാധാകൃഷ്ണന് കോടതി ഉത്തരവിട്ട പദവിയും ശമ്പളവും പോലും നൽകിയിട്ടില്ല.