 
കൂത്താട്ടുകുളം: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന്റെ രജത ജൂബിലി ആഘോഷ പരിപാടികൾ കൂത്താട്ടുകുളം യൂണിയന്റെ നേതൃത്വത്തിൽ നടത്തി. കൂത്താട്ടകുളം ശാഖയുടെ അദ്വൈതം ഓഡിറ്റോറിയത്തിൽ ഡോക്യുമെന്ററി പ്രദർശനവും വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തിന്റെ തത്സമയ പ്രദർശനവുമുണ്ടായിരുന്നു. കൂത്താട്ടുകുളം യൂണിയനു കീഴിലുള്ള 22 ശാഖകളിലെ 75 ഓളം കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി പി. സത്യൻ സ്വാഗതവും യൂണിയൻ കൗൺസിലർമാരായ ഡി സാജു, പി.എം.മനോജ്, ബിജു, എം.പി.ദിവാകരൻ, പഞ്ചായത്ത് കമ്മിറ്റി അംഗം വി.എ.സലിം, വനിതാ സംഘം ഭാരവാഹികളായ മഞ്ജു റെജി, ഷീല സാജു, ലളിതവിജയൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സജിമോൻ.എം.ആർ, അജേഷ് വിജയൻ, അരുൺ വി.ദേവ്, സൈബർ സേന ചെയർമാൻ അനീഷ്.വി.ബി, അഖിൽ ശേഖരൻ, പ്രശാന്ത്.ടി.പി എന്നിവർ പങ്കെടുത്തു.