
കൊച്ചി: കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് സി.ജെ പോൾ
അദ്ധ്യക്ഷനായി. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമുദായദിന സന്ദേശം നൽകി. അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ മനു ജേക്കബ്, ഹെൻട്രി ഓസ്റ്റിൻ, അതിരൂപത ജനറൽ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട്, അസി.ഡയറക്ടർ ഫാ.രാജൻ കിഴവന വൈസ് പ്രസിഡന്റുമാരായ റോയ് ഡിക്കൂഞ്ഞ, റോയ് പാളയത്തിൽ, സെക്രട്ടറി ബാബു ആന്റണി തുടങ്ങിയവർ സംസാരിച്ചു.