ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടുനിന്ന പുസ്തകോത്സവം സമാപിച്ചു. കവി എൻ.കെ. ദേശത്തെ ആദരിച്ചു. ദേശ കവിതകളുടെ സൗന്ദര്യം സെമിനാർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. ആര്യാംബിക, സൗമ്യ താമരശേരി, ഡോ. ജി. രമ്യ, ആർ. ജയലക്ഷ്മി, അനഘ ജെ.കോലത്ത് തുടങ്ങിയവർ ദേശ കവിതകൾ അവതരിപ്പിച്ചു. അക്ഷരശ്ലോക സദസും നടന്നു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, കൗൺസിൽ അംഗം ലിറ്റിഷ ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരായ ഡി.ആർ. രാജേഷ്, വി.കെ. ഷാജി, പി.കെ. രമാദേവി, പി.ജി. സജീവ്, ഒ.കെ. കൃഷ്ണകുമാർ, കെ.ഒ. കുര്യാക്കോസ്, സി.കെ. ഉണ്ണി, കെ.പി. രാമചന്ദ്രൻ, ഷെറീന ബഷീർ തുടങ്ങിയവർ സംസാരിച്ചു. 60ലധികം പ്രസാധകരുടെ പുസ്തകശാലകൾ ഉണ്ടായിരുന്നു. 500 ലധികം ഗ്രന്ഥശാലകൾ പങ്കെടുത്തു.