കുറുപ്പംപടി: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദത്തിൽ എത്തിയിട്ട് 25 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ചേർത്തലയിൽ തിരിതെളിഞ്ഞു. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ വൈകിട്ട് 3 മണി മുതൽ പ്രത്യേകം തയ്യാറാക്കിയ എൽ.ഇ.ഡി വാളിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി .ഷിബു ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, എം.എ .രാജു എന്നിവർ സംസാരിച്ചു. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖാ യോഗം ഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.